2011, ജൂലൈ 19, ചൊവ്വാഴ്ച

2 കവിതകള്‍

                      വിലാപം

 എവിടെയായിരുന്നു തുടക്കം ...............
ഉറ്റി വീണടിഞ്ഞ ബാഷ്പ്പതുള്ളികളില്‍  നിന്നോ ?
 എന്തായിരുന്നു കാര്യം.. ഈ അവസാന നിമിഷത്തിലെ ഇടവേളകളില്‍ ..
 അവളില്‍ ആരായിരുന്നു നീ .....നിന്നിലെ നീയോ അവളിലെ അവനോ .?
 എന്തിനായിരുന്നു..................?
 ഒരു ജന്മം കൂടി എരിച്ചടക്കുവാനോ...?
 ഒടുവില്‍ ഏറ്റവുമൊടുവില്‍ ,ഇന്നലെകളിലെ
 സായം സന്ധ്യ കണക്കെ നീ അവളോട്‌ പറഞ്ഞത്

"നീയും ഞാനും എന്തിനായിരുന്നു വെറുതെ......?!!!!!"


                      മര്‍ത്യന്‍

നിന്‍ വിരല്‍ തുമ്പിലൂടെ ഒലിച്ചിറങ്ങുന്ന ചുടു രക്തം
 നിനക്ക്വേണ്ടി   തന്നെയോ ?
 നിന്നാത്മാവിനുള്ളില്‍  എരിഞ്ഞടങ്ങുന്ന നോവിന്‍ മഷിത്തണ്ട്
 നി ന്‍റെതു മാത്രമോ ?
കടലാസുകളിലൂടെ നീ ഒഴുക്കി കളയുന്ന വിരഹ വേദനകളില്‍ നീ ശപി ക്കുന്നത് നിന്നെ മാത്രമോ ?
 പൂര്‍ത്തിയാവാ ത്ത ഭ്രമണങ്ങള്‍ക്ക് നടുവില്‍
നീയെന്ന മര്‍ത്യന് എന്ത് വിലയാണ് നല്‍കാനുള്ളത് ?
ഒടുവില്‍ നഷ്ട്ടത്തി ന്‍റെ കണക്കുബുക്കില്‍ നീ എഴുതി ചേര്‍ക്കുന്നത്
നി ന്‍റെ പേരിനു പകരം ആരുടെതായിരിക്കും.......?

6 അഭിപ്രായങ്ങൾ:

  1. വായിച്ചു,
    എഴുത്ത് തുടരുക. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2011, ജൂലൈ 26 6:56 AM

    വളരെ നല്ലത് എഴുത്ത് തുടരുക ..........

    മറുപടിഇല്ലാതാക്കൂ
  3. ഉറ്റി വീണടിഞ്ഞ ഭാഷ്പ്പതുള്ളികളില്‍ നിന്നോ ?..ഈ വരികള്‍ തെറ്റാണല്ലോ സുഹുര്‍ത്തെ ...ശെരിയാക്കി എഴുതുക ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. തെറ്റ് ചൂണ്ടി കാണിച്ചു തന്നതിനു നന്ദി ........ഒപ്പം വായിച്ചതിനും

    മറുപടിഇല്ലാതാക്കൂ