2011, ജൂൺ 13, തിങ്കളാഴ്‌ച

കഥ മൂലബിള്ളിയുടെ വിലാപം

                                                                                 
                           
                            വളരെ ആകസ്മികമായിട്ടായിരുന്നു  ആ സംഭവം  ഞങ്ങളില്‍ വന്നു പതിച്ചത് .പുതിയ വികസന പ്രവര്‍താനങ്ങള്‍ തുടങാന്‍ പഴയ ജനതയുടെ മേല്‍ മണ്ണിട്ട്‌ മൂടുക ,അവരുടെ ശവകുഴികള്‍ക്ക് മേല്‍ കെട്ടിട സമുച്ചയങ്ങളും  ,കൂറ്റന്‍ ടര്‍മിനലുകളും പടുത്തുയര്‍ത്തുക,പിന്നെ എന്നെന്നേക്കു മയി ഞങ്ങളെ ഇല്ലായ്മ ചെയ്യുക .
       ഞാനും ഇന്നതിനൊരു ഇരയാണ് . കേറി ക്കിടക്കാന്‍ ഇനി എനിക്കൊരു കൂര പോലും ഇല്ല. എന്റെ വൃദ്ദ മാതാവിനെ അകത്താക്കി വാതിലടച്ച് ,അവരെന്നെയും  ,മാതാവിന്റെയും തലയിലൂടെ ഞങള്‍ അദ്ധ്വനിച്ചുണ്ടാക്കിയ , ചോര നീരാക്കി നിര്‍മ്മിച്ച കൊച്ചു ഗൃഹത്തെ തരിപ്പനമാക്കികൊണ്ടിരുന്നു.
ഉറക്കെയൊന്നു അലറി വിളിക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല  . ശബ്ദം തൊണ്ടയില്‍ കുരുങ്ങി  കഴിഞ്ഞിരുന്നു.  എന്റെ മാതാവിനെ പുത്തെക്കെറിയുന്നത് കണ്ടാണ്‌  ഞാന്‍ വീട്ടിനകത്ത് നിന്നും ചാടിയിരങ്ങിയത്.
അതിനിടയില്‍ അവരെല്ലാം തകര്‍ത്തു കഴിഞ്ഞിരുന്നു. ഒടുവില്‍ ഒരു പിടി ചാരം മാത്രം ബാക്കിയാക്കി ജെ. സി ബി യുടെ നീളന്‍ കയ്യ്‌ അവിടെ നിന്നും പിന്‍ വാങ്ങ് മ്പോള്‍ എന്റെ  മനസ്സില്‍ ഒരിടിമുഴക്കം പെട്ടന്ന് തട്ടി തെറിച്ചകന്നു. 
                         പുനരദി വാസ പാക്കേജുകള്‍ കടലാസുകള്‍ക്കുള്ളില്‍ ഭദ്രമായി തന്നെ  ഒതുങ്ങി . ഗര്‍ഭിണിയുടെ വയറ്റില്‍ നിന്നും പു
റത്തേക്കു വീഴാന്‍ പോലും ഞങ്ങള്‍ക്കടുത്തിനി ഇടമില്ല. 'നിങ്ങളിനി പ്രസവിക്കരുതെന്ന്  ഞാനവരോട് പറഞ്ഞു.'
പത്ര താളുകളിലും ,മാഗസിന്‍ ഫീച്ചറുകളിലും ഞങ്ങളുടെ ചിത്രങ്ങള്‍   തെ    ളിഞ്ഞു നിന്നു. അവര്‍ ഞങ്ങളെ വെച്ച് കാശുണ്ടാക്കി .ചിലര്‍ അവരുടെ പേരുകള്‍ പരസ്സ്യപ്പെടുതാന്‍  മനപ്പൂര്‍വം തന്നെ ഞങ്ങളെ ഉപയോഗിച്ചു.           ഒന്നിനോടും മുഖം കുനിച്ചു കാണിച്ചില്ല. എല്ലാം ഏറ്റ്‌  വാങ്ങ് കയായിരുന്നു. "കാരണം എനിക്കെന്റെ അമ്മയായിരുന്നു വലുത്."
                      ഇപ്പോള്‍ എന്റെ കയ്കളില്‍ പിച്ച പാത്രമുണ്ട് , അമ്മയുടെ കുഴിമാടത്തില്‍  അവസാന പിടി  പച്ച മണ്ണും വാരിയെറിഞ്ഞു ഞ നിന്നലയുകയാണ് .തീര്‍ത്തും ഏകനായ് .
പിന്നില്‍ നിന്നിപ്പോഴും ആരോ വിളിച്ചലറുന്നുണ്ട് .ഭരണ വര്‍ഗ കാട്ടാളന്‍മാരുടെ ഇരുണ്ട കയ്കള്‍ ഇനിയുമെന്നെ പിടിച്ചു വലിചിഴക്കാം........