2011, ജൂലൈ 29, വെള്ളിയാഴ്‌ച

സുപ്പര്‍ റൈഡ്






സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം ലക്ഷങ്ങളും കോടികളും കടന്നു കുതിച്ചു  കൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു റൈഡ്  എന്തുകൊണ്ടും നല്ലതാണു. മമ്മൂട്ടിയും, മോഹന്‍ലാലും മാത്രമല്ല ഇവര്‍ക്ക് പുറകില്‍ ഇനിയും അണി നിരക്കാന്‍ ഒരുപാടു പേരുണ്ട് . സിനിമക്ക് പുറമേ രാഷ്ട്രീയവും ബിസ്സിനസ്സും അങ്ങനെ സമൂഹത്തിന്റെ മുകള്‍തട്ടില്‍ ജീവിക്കുന്ന എല്ലാവരുടേയും കള്ള പണവും വരുമാനങ്ങളും എല്ലാം തന്നെ  വരും ദിവസങ്ങളില്‍ സമൂഹ മനസാക്ഷിക്ക് മുമ്പില്‍ തുറന്നു വരേണ്ടതുണ്ട്.
                    വായനക്കാര്‍ക്ക്‌ പറയാം ............ റൈഡ്  കള്‍ക്ക് പിന്നിലെ കാര്യങ്ങള്‍ .... പറയാന്‍ മടിക്കാണിക്കരുത്.        


2011, ജൂലൈ 19, ചൊവ്വാഴ്ച

2 കവിതകള്‍

                      വിലാപം

 എവിടെയായിരുന്നു തുടക്കം ...............
ഉറ്റി വീണടിഞ്ഞ ബാഷ്പ്പതുള്ളികളില്‍  നിന്നോ ?
 എന്തായിരുന്നു കാര്യം.. ഈ അവസാന നിമിഷത്തിലെ ഇടവേളകളില്‍ ..
 അവളില്‍ ആരായിരുന്നു നീ .....നിന്നിലെ നീയോ അവളിലെ അവനോ .?
 എന്തിനായിരുന്നു..................?
 ഒരു ജന്മം കൂടി എരിച്ചടക്കുവാനോ...?
 ഒടുവില്‍ ഏറ്റവുമൊടുവില്‍ ,ഇന്നലെകളിലെ
 സായം സന്ധ്യ കണക്കെ നീ അവളോട്‌ പറഞ്ഞത്

"നീയും ഞാനും എന്തിനായിരുന്നു വെറുതെ......?!!!!!"


                      മര്‍ത്യന്‍

നിന്‍ വിരല്‍ തുമ്പിലൂടെ ഒലിച്ചിറങ്ങുന്ന ചുടു രക്തം
 നിനക്ക്വേണ്ടി   തന്നെയോ ?
 നിന്നാത്മാവിനുള്ളില്‍  എരിഞ്ഞടങ്ങുന്ന നോവിന്‍ മഷിത്തണ്ട്
 നി ന്‍റെതു മാത്രമോ ?
കടലാസുകളിലൂടെ നീ ഒഴുക്കി കളയുന്ന വിരഹ വേദനകളില്‍ നീ ശപി ക്കുന്നത് നിന്നെ മാത്രമോ ?
 പൂര്‍ത്തിയാവാ ത്ത ഭ്രമണങ്ങള്‍ക്ക് നടുവില്‍
നീയെന്ന മര്‍ത്യന് എന്ത് വിലയാണ് നല്‍കാനുള്ളത് ?
ഒടുവില്‍ നഷ്ട്ടത്തി ന്‍റെ കണക്കുബുക്കില്‍ നീ എഴുതി ചേര്‍ക്കുന്നത്
നി ന്‍റെ പേരിനു പകരം ആരുടെതായിരിക്കും.......?

2011, ജൂലൈ 8, വെള്ളിയാഴ്‌ച

വിട

പറയുന്നത് വിട എന്ന വാക്കാണെങ്കിലും അകലുന്നത് ഒരു ആയുസ്സ് കൂടിയായിരിക്കും
.