ലേബലുകള്‍
2012, ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച
2012, ഓഗസ്റ്റ് 22, ബുധനാഴ്ച
2012, ജൂലൈ 27, വെള്ളിയാഴ്‌ച
കാലങ്ങള്‍ക്കൂ ശേഷം
ഒരുപാട് കാലങ്ങള്‍ക്ക് ശേഷമാണു വീണ്ടും blog എന്ന തട്ടകത്തിലേക്ക് വരുന്നത്. ഇത്രയും കാലം മറ്റൊരു മേഖലയിലെക്ക് ചേക്കേറിയാതിനാല്‍ ഇവിടേക്ക് വരാന്‍ സമയം കിട്ടിയില്ല. എങ്കിലും ഒര്മയിലുണ്ടായിരുന്നു............ സ്വന്തം തട്ടകം വിട്ടു പോവാന്‍ ആര്‍ക്കും മനസ്സ് വരിലല്ലോ...............
2012, മാർച്ച് 24, ശനിയാഴ്‌ച
ജോസ് പ്രകാശ് അന്തരിച്ചു
ജോസ് പ്രകാശ് അന്തരിച്ചു
: അരനൂറ്റാണ്ടുകാലം ചലച്ചിത്ര രംഗത്ത് സജീവമായി നിന്ന ജോസ് പ്രകാശ് (87) അന്തരിച്ചു. ശനിയാഴ്ച ഉച്ചക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് അദ്...ദേഹത്തിന് ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനക്കുള്ള കെ.സി. ഡാനിയേല്‍ പുരസ്കാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അത് ഏറ്റുവാങ്ങാന്‍ നില്‍ക്കാതെ അദ്ദേഹം വിടപറഞ്ഞു.
മലയാള സിനിമയിലെ വില്ലന്‍ സങ്കല്‍പത്തിന് സ്വന്തം രൂപം സമ്മാനിച്ച ജോസ് പ്രകാശ് മികച്ച ഗായകന്‍ കൂടിയായിരുന്നു. അറുപതോളം സിനിമകള്‍ക്ക് പിന്നണി ഗായകാനയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 300ലധികം സിനിമകളിലും അഭിനയിച്ച ജോസ്പ്രകാശ് സൈനികനായാണ് ഔദ്യാഗിക ജീവിതം ആരംഭിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം ബ്രിട്ടീഷ് റെജിമെന്‍റ് പിരിച്ചുവിട്ടപ്പോള്‍ എട്ടുവര്‍ഷത്തെ സൈനികസേവനം അവസാനിപ്പിച്ച് നാട്ടിലെത്തി.
പരേതനായ നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ് ജോസ് പ്രകാശിനെ സിനിമയിലേക്ക് ക്ഷണിച്ചത്. തിക്കുറിശ്ശിയുടെ ആദ്യ സംവിധാന സംരഭമായ ശരിയോ തെറ്റോ എന്ന സിനിമയില്‍ നാല് ഗാനങ്ങള്‍ പാടി അഭിനയിച്ചാണ് ജോസ് പ്രകാശ് ചലച്ചിത്ര രംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. ജോസഫ് എന്ന പേര് ഇഷ്ടപ്പെടാതിരുന്ന തിക്കുറിശ്ശിയാണ് ജോസ്പ്രകാശ് എന്ന പേര് നല്‍കിയത്.
1968ല്‍ ലൗ ഇന്‍ കേരള എന്ന സിനിമയില്‍ വില്ലനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് വില്ലന്‍ വേഷങ്ങളുടെ പരമ്പര തന്നെയായിരുന്നു. 2011 ല്‍ അഭിനയിച്ച ട്രാഫിക് ആണ് അദ്ദേഹത്തിന്‍െറ അവസാന ചിത്രം.
1925 ല്‍ കോട്ടയത്തെ ചങ്ങനാശ്ശേരിയില്‍ ജനിച്ചു. ആറു മക്കളുണ്ട്. മകന്റെകൂടെ കൊച്ചിയിലായിരുന്നു താമസം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)